കിസ്സാൻ പഞ്ചായത്തുകൾ വിളിച്ചു കൂട്ടി രണ്ടാം ഘട്ട സമരമുഖം തുറക്കാൻ തീരുമാനിച്ചു

കിസ്സാൻ പഞ്ചായത്തുകൾ വിളിച്ചു കൂട്ടി രണ്ടാം ഘട്ട സമരമുഖം തുറക്കാൻ തീരുമാനിച്ചു

കിസ്സാൻ പഞ്ചായത്തുകൾ വിളിച്ചു കൂട്ടുന്നതിനും, റിലയൻസ് - അദാനി കമ്പനികളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കുന്നതിനും മുൻഗണന കൊടുക്കണമെന്ന ഡൽഹിയിൽ കർഷക സമരത്തിന് നേതൃത്വം കൊടുക്കുന്ന സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനത്തിന്റെയടിസ്ഥാനത്തിൽ ദില്ലി കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വന്ന അനിശ്ചിതകാല ഐക്യദാർഢ്യ സത്യാഗ്രഹം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. 2021 ഫെബ്രുവരി 23 ന് സമരപ്പന്തലിൽ ഐക്യദാർഢ്യ സമിതിയുടെ ഭാരവാഹികളുടെയും, കർഷക സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. 

 

ഐക്യദാർഢ്യ സമിതി ചെയർമാൻ കെ.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. 

 

കിസാൻ പഞ്ചായത്തുകൾ വിളിച്ചു ചേർത്ത് കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് സത്യാഗ്രഹം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിക്കുന്നതെന്നും സമരപ്പന്തൽ തൽസ്ഥാനത്തു തന്നെ നിലനിർത്തുമെന്നും ദില്ലി കർഷക സമര ഐക്യദാർഢ്യ സമിതി അറിയിക്കുന്നു.

 

50-ാം ദിവസത്തെ സത്യാഗ്രഹം രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ ജനറൽ കൺവീനർ കെ.വി.ബിജു ഉത്ഘാടനം ചെയ്തു. കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. യോഗത്തിൽ ഐക്യദാർഢ്യ സമിതി 

രക്ഷാധികാരി വേലായുധൻ കൊട്ടേക്കാട്, വൈസ് ചെയർമാൻ കെ.സുധീർ ഒലവക്കോട്, കാർത്തികേയൻ, കെ.സി.ജയനാഥൻ, കെ. വാസുദേവൻ, കെ. പ്രസാദ്, എസ്.സഹാബുദീൻ, എൻ.സുഗന്ധി, ശ്രുതി.ആർ, ഹംസാ ചെമ്മാനം തുടങ്ങിയവർ സംസാരിച്ചു . ദില്ലി കർഷക സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ സ്വാഗതവും രക്ഷാധികാരി കെ.ഹരിദാസ് വെമ്പല്ലൂർ നന്ദിയും പ്രകാശിപ്പിച്ചു